¡Sorpréndeme!

അയ്യപ്പനെ ട്രോളി!! ICU ഗ്രൂപ്പ് പൂട്ടിച്ചു | Oneindia Malayalam

2017-12-19 717 Dailymotion

ICU FB Group Closed Due To Mass Reporting

ഫേസ്ബുക്കിലെ പ്രമുഖ ട്രോള്‍ ഗ്രൂപ്പുകളിലൊന്നാണ് ഇൻറർനാഷണല്‍ ചളു യൂണിയൻ. ഈയടുത്ത് ഐസിയുവിനെതിരെ വൻ പ്രതിഷേധം ഉയർന്നിരുന്നു. മതവികാരം വ്രണപ്പെടുത്തിയെന്നും പാർവതിയെ പിന്തുണച്ചെന്നും ആരോപിച്ചുമായിരുന്നു ഐസിയു ഗ്രൂപ്പിനെതിരെ കൂട്ട പ്രതിഷേധം ഉയർന്നത്. മലയാളത്തിലെ ആദ്യത്തെ ട്രോൾ ഗ്രൂപ്പുകളിലൊന്നാണ് ഇന്റർനാഷണൽ ചളു യൂണിയൻ അഥവാ ഐസിയു. ഓരോ വിഷയത്തെയും ഹാസ്യരൂപേണ അവതരിപ്പിക്കുന്ന ട്രോളുകളാണ് ഐസിയു ഗ്രൂപ്പിൽ പ്രത്യക്ഷപ്പെടാറുള്ളത്. ഈ ഗ്രൂപ്പിൽ നിന്നും അഡ്മിനുകൾ തിരഞ്ഞെടുക്കുന്ന ട്രോളുകൾ ഐസിയുവിന്റെ ഫേസ്ബുക്ക് പേജിലൂടെയും പ്രസിദ്ധീകരിക്കാറുണ്ട്. അയ്യപ്പനെ ട്രോളുന്ന വിധത്തിലുള്ള പോസ്റ്റുകൾ ഐസിയു ഗ്രൂപ്പിൽ പ്രചരിച്ചതും, കസബ വിവാദത്തിൽ പാർവതിക്കൊപ്പം നിന്നതുമാണ് ഐസിയു പൂട്ടിക്കാനുള്ള ഇപ്പോഴത്തെ പ്രധാനകാരണം. ട്രോൾ റിപ്പബ്ലിക്ക് എന്ന ഗ്രൂപ്പിൽ പ്രത്യക്ഷപ്പെട്ട അയ്യപ്പന്റെ ട്രോളിന് പിന്തുണ അറിയിച്ച് അതേ ചിത്രം തന്നെ ഐസിയുവിലും പ്രസിദ്ധീകരിച്ചിരുന്നു.